വിവാഹ വാഗ്ദാനം നല്‍കി പീഡനം; 21 കാരനെതിരെ കേസ്

9 / 100

 

പരിയാരം: പഠനത്തിനിടെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം സഹപാഠിയായ 21 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലിസ് കേസെടുത്തു. പയ്യന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന മാതമംഗലം പാണപ്പുഴയിലെ 21 കാരിയടെ പരാതിയില്‍ കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശിയായ 21 കാരനെതിരെയാണ് പരിയാരം പോലിസ് കേസെടുത്തത്.

2019 ലാണ് കേസിനാസ്പദമായ സംഭവം. പഠനകാലത്ത് പ്രണയത്തിലായ യുവതിയെ മംഗലാപുരത്തെ ലോഡ്ജിലും കാഞ്ഞങ്ങാട് അമ്പലത്തറയിലെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അടുത്ത ദിവസം കേസ് അമ്പലത്തറ പോലിസിന് കൈമാറും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: