‘ഗാന്ധിജി എങ്ങിനെ ആത്മഹത്യ ചെയ്തു’?.. ഗാന്ധിജിയെ ക്രൂരമായി നിന്ദിച്ച് ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് ചോദ്യപേപ്പര്‍

‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങിനെ?’. ഗുജറാത്തില്‍ ഒൻപതാം തരം വിദ്യാര്‍ഥികള്‍ക്ക് നടത്തിയ പരീക്ഷയിലാണ് ഗാന്ധിജിയുടെ ചരിത്രത്തെ കുറിച്ച്‌ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്. സുഫലം ശാലാ വികാസ് സങ്കുല്‍ എന്ന സംഘടനയുടെ കീഴിലെ സ്കൂളുകളില്‍ നടത്തിയ പരീക്ഷയിലാണ് ചോദ്യം ഉള്‍പ്പെടുത്തിയത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഗാന്ധിജിയെ കുറിച്ചുള്ള ചോദ്യം അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. ചോദ്യം തയാറാക്കിയത് സ്കൂള്‍ അധികൃതരാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഗാന്ധിജിയേ ആപ്ഗാത് കര്‍വാ മാതേ ഷു കര്‌യു’ (എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?) എന്നാണ് ചോദ്യം.
തീവ്ര സംഘ്പരിവാര്‍ സംഘടനയായ ഹിന്ദുമഹാസഭ പ്രവര്‍ത്തകന്‍ നാഥുറാം ഗോഡ്‌സെ 1948 ജനുവരി 30ന് ഗാന്ധിജിയെ വെടിവച്ചുകൊല്ലുകയായിരുന്നു. ഈ കേസില്‍ തൂക്കിലേറ്റപ്പെട്ട ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വിധശിക്ഷക്കിരയായ വ്യക്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: