ആകാശവാണി സഹയാത്രികരുടെ സംഗമം നടത്തി

കണ്ണൂര്‍: ആകാശവാണി ശ്രോതാക്കളുടെ ആസ്വാദന വേദിയായ കാഞ്ചീരവം കലാവേദിയുടെ ഒക്ടോബര്‍ മാസ സംഗമം കോളേജ് ഓഫ് കോമേഴ്സ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു.ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവും ശബ്ദസാന്നിദ്ധ്യവും വിവിധ ജനപ്രിയ പരിപാടികളുടെ പ്രൊഡ്യൂസറുമായ പി.വി പ്രശാന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.ശ്രോതാക്കളുടെ പ്രതികരണങ്ങളുള്‍പ്പെടുത്തിക്കൊണ്ട് ഞായറാഴ്ചകളില്‍ രാവിലെ 7:35 ന് എഫ്.എം ഡയറിയില്‍ പ്രക്ഷേപണം ചെയ്തുവരുന്ന ‘ദര്‍പ്പണം’ എന്ന പരിപാടിയില്‍ ഇദ്ദേഹത്തിനൊപ്പം ശബ്ദപങ്കാളിയും നിലയത്തിലെ അവതാരകയുമായ മഞ്ജു രമേഷ് വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.കാഞ്ചീരവം ജില്ലാ പ്രസിഡണ്ട് സി.വി ദയാനന്ദന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മാസികയുടെ പുതിയ ലക്കം തുളുനാട് പബ്ലിക്കേഷന്‍സിന്റെ പ്രതിനിധി വിനീഷിന് നല്‍കി പ്രകാശനം ചെയ്തു.ജില്ലാ സെക്രട്ടറി പയ്യന്നൂര്‍ വിനീത് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ആകാശവാണി അനൗണ്‍സര്‍ കാഞ്ചിയോട് ജയന്‍ മാസിക ആസ്വാദനം നിര്‍വ്വഹിച്ചു.കണ്ണൂര്‍ എഫ്.എമ്മിനെ നെഞ്ചോടുചേര്‍ക്കുന്ന ഒട്ടനവധി ശ്രോതാക്കളുടെ സമ്മേളനവേദിയായിത്തീര്‍ന്നു ചടങ്ങ്.ചന്ദ്രോത്ത് രാജന്‍,ആര്‍ പ്രഭാകരന്‍,കെ. വല്ലി ടീച്ചര്‍,ഇ.വി.ജി നമ്പ്യാര്‍,സീജ കൊട്ടാരം തുടങ്ങിയവര്‍ സംബന്ധിച്ചു.വല്ലിദേവി ടീച്ചറുടെ വന്ദേമാതരത്തോടെ കൃത്യം 10:15 ന് ചടങ്ങുകള്‍ ആരംഭിച്ചു.വിജീഷ് അഞ്ചരക്കണ്ടിയുടെ പുല്ലാങ്കുഴല്‍ വാദനവുമുണ്ടായിരുന്നു.ശ്രോതാക്കള്‍ ദര്‍പ്പണം ചേട്ടനും ചേച്ചിയുമായി തത്സമയം സംവദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: