2000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമാകുന്നു; അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്

നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 2000 രൂപ നോട്ടുകളുടെ അച്ചടി ആര്‍ബിഐ നിര്‍ത്തി.

ഈ സാമ്ബത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്. ഇതിനെ തുടര്‍ന്ന് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ 2000 ത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
2016-17 സാമ്ബത്തിക വര്‍ഷത്തില്‍ 2000 ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 2017-18 സാമ്ബത്തിക വര്‍ഷമാകട്ടെ ഇതിന്റെ 5 ശതമാനം മാത്രമാണ് പുറത്തിറക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: