മംഗളുരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂര്‍: മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനിലെ തകരാറിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. കണ്ണൂരിലെ പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിലാണ് റെയില്‍വേ വൈദ്യുതി ലൈനില്‍ തകരാറുണ്ടായത്. ശക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്ന് കണ്ണപുരം റെയില്‍വേ ലെവല്‍ ക്രോസിലെ ബാര്‍ വൈദ്യുതി ലൈനിലേക്ക് പൊട്ടി വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. അതേസമയം, കണ്ണൂര്‍-മംഗളൂരു പാതയില്‍ ഗതാഗതത്തിന് തടസമില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: