ഗവ. ചിൽഡ്രൻസ് ഹോമിൽ കുട്ടികൾക്ക് മർദ്ദനം

തലശ്ശേരി: ഗവ.ചിൽഡ്രൻസ് ഹോമിൽ കുട്ടികൾക്ക് മർദ്ദനം. കെയർടേക്കർ പിലാത്തറയിലെ സുരേഷിനെതിരെയാണ് (46) കേസ്. കുട്ടികളെ മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നതാണ് കേസ്. ചിൽഡ്രൻസ് ഹോം സന്ദർശിക്കാനെത്തിയ മജിസ്ട്രേട്ടിനോട് കുട്ടികൾ പരാതിപ്പെട്ടതിനെ തുടർന്ന് മജിസ്ട്രേട്ടിന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.

ഒന്നിലേറെ കുട്ടികൾ കെയർടേക്കറിനെതിരെ പരാതിപ്പെട്ടതായാണ് വിവരം.നേരത്തെയും ഇയാൾക്കെതിരെ കുട്ടികൾ പരാതിപ്പെട്ടതിനെ തുടർന്ന് ചിൽഡ്രൻസ് ഹോം ആധികൃതർ മേലധികാരികൾക്ക് പരാതി നൽകിയതായും വിവരമുണ്ട്. എന്നാൽ വേണ്ടത്ര നടപടികൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. ഇതിനിടെയാണ് ഇവിടെയെത്തിയ ജിസ്ട്രേട്ടിന് മുൻപിൽ കുട്ടികൾ നേരിട്ട് പരാതി നൽകിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: