കിണറ്റിൽ വീണ പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച സി.കെ. റോഷിത്തിനെ കെ.എസ്.യു അനുമോദിച്ചു

പട്ടാന്നൂർ: കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിണറ്റിൽ വീണ പിഞ്ചു കുഞ്ഞിന്റെ ജീവൻ സാഹസികമായി രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറിയ സി.കെ.രോഷിത്തിനെ വീട്ടിലെത്തി അനുമോദിച്ചു. നിടുകുളത്തെ പി.ദിനേശന്റെ മൂന്ന് വയസ്സുള്ള മകൾ ആൻവിയ കിണറിൽ വീണപ്പോൾ നിലവിളികേട്ട് ഓടിയെത്തിയ സി.കെ രോഷിത്ത് സാഹസികമായി കിണറിൽ ഇറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സ്വന്തം ജീവൻപോലും വകവെക്കാതെ ധീരമായ പ്രവർത്തനം നടത്തിയ റോഷിത്തിന് കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർസിൻ മജീദ് സ്നേഹോപഹാരം കൈമാറി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, സി.കെ.രാജേഷ്, അഷ്‌റഫ്‌ എളമ്പാറ, അമൽ.കെ നടുവനാട്, ആകാശ്.എം, നിധിൻ.എ.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: