കനത്ത മഴയില് വിറച്ച് തെക്കന് ജില്ലകളിലെ മലയോര മേഖലകള്; ഉരുള്പൊട്ടലും മണ്ണിടിച്ചിലും വ്യാപകം; കുമളി ടൗണില് വെള്ളപ്പൊക്കം

കനത്ത മഴയില് വിറച്ച് തെക്കന് ജില്ലകളിലെ മലയോര മേഖലകള്; ഉരുള്പൊട്ടലും മണ്ണിടിച്ചിലും വ്യാപകം; കുമളി ടൗണില് വെള്ളപ്പൊക്കം; കോന്നിക്കും കലഞ്ഞൂരിനും മധ്യേ

ഗതാഗതവും നിലച്ചു; ഡാമുകളില് ജലനിരപ്പ് വീണ്ടും ഉയരുന്നു; പേമാരി വീണ്ടും വില്ലനായെത്തി.

പത്തനംതിട്ട: തെക്കന് കേരളം വീണ്ടും പേമാരി ഭീഷണിയില്. മലയോര മേഖലയില് വെള്ളപൊക്കം രൂക്ഷമാണ്. പത്തനംതിട്ട-പത്തനാപുരം മേഖലയിലാണ് മഴ കനത്ത നാശമുണ്ടാക്കിയത്. പേമാരിയെ തുടര്ന്ന് അതിരുങ്കലില് ഉരുള്പൊട്ടലുണ്ടായി. ഉരുള്പൊട്ടലിനെ തുടര്ന്ന് പുനലൂര്- മൂവാറ്റുപുഴ സംസ്ഥാന പാതയില് 5 ഇടത്ത് വെള്ളം കയറി. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. പത്തനംതിട്ടയിലെ മഴ ശബരിമല തീര്ത്ഥാടനത്തിനേയും ബാധിച്ചേക്കും.
കൊല്ലംപടി അതിരുങ്കല്, പുളിഞ്ചാണി രാധപ്പടി റോഡും വെള്ളത്തിലായി.
ഈ ഭാഗങ്ങളിലെല്ലാം ഗതാഗതം താറുമാറായി. ഒരു വീട് തകര്ന്നു. ഉച്ചയ്ക്കു തുടങ്ങിയ മഴ രാത്രിയിലും തുടരുകയാണ്. സംസ്ഥാനപാതയില് വകയാര് സൊസൈറ്റിപ്പടി, മാര്ക്കറ്റ് ജംക്ഷന്, താന്നിമൂട്, മുറിഞ്ഞകല്, നെടുമണ്കാവ് എന്നിവിടങ്ങളിലാണു വെള്ളം കയറിയത്. കോന്നിക്കും കലഞ്ഞൂരിനും മധ്യേ ഗതാഗതം പൂര്ണമായും തടസപ്പെട്ടു. ഒരാള്പ്പൊക്കത്തില് വെള്ളം കയറി. ശക്തമായ ഒഴുക്കായിരുന്നു. കല്ലും മണ്ണും ഒഴുകിവന്നു മുറ്റാക്കഴി എസ് വളവിനു സമീപം മംഗലത്തു കിഴക്കേതില് സദാനന്ദന്റെ വീട് തകര്ന്നു.
കൊല്ലംപടി അതിരുങ്കല് റോഡില് ക്ഷേത്രത്തിനു സമീപം മണ്ണിടിഞ്ഞുവീണു ഗതാഗതം മുടങ്ങി. അപ്രതീക്ഷിതമായി ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ജനങ്ങള് പ്രയാസത്തിലായി. അതിരുങ്കല്, പടപ്പയ്ക്കല്, രാധപ്പടി, ചോടുപാറ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം തടസമുണ്ട്. അതിരുങ്കലില്നിന്നു വിവിധ ആവശ്യങ്ങള്ക്കു പത്തനംതിട്ട, കോന്നി, പത്തനാപുരം മേഖലയിലേക്കു പോയവര്ക്കു വീടുകളിലേക്കു തിരിച്ചു പോകാനായില്ല. പത്തനംതിട്ടയിലെ ഡാമുകള് നിറഞ്ഞു കവിയുന്നതും ആശങ്ക കൂട്ടുന്നുണ്ട്.
കൊല്ലംപടി അതിരുങ്കല് റോഡില് ചുവട്ടുപാറ ഗിരിദേവക്ഷേത്രത്തിനു സമീപം മണ്ണിടിഞ്ഞു വീണു ഗതാഗതം മുടങ്ങി. അപ്രതീക്ഷിതമായി ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ജനങ്ങള് കഷ്ടപ്പെട്ടു. ശക്തമായ മഴയില് കുമളി ടൗണില് വെള്ളം കയറി. സെന്ട്രല് ജംക്ഷന് മുതല് പെട്രോള് പമ്ബ് വരെയുള്ള ഭാഗത്താണ് ഇന്നലെ വൈകിട്ടു വെള്ളം കയറിയത്. 5ന് ആരംഭിച്ച മഴ ഒരു മണിക്കൂറോളം ശക്തമായി തുടര്ന്നു. റോഡില്നിന്ന് ഫുട്പാത്തിലേക്കും വെള്ളം കയറിയതു കാല്നട യാത്രക്കാരെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളെയും വലച്ചു. ചെറിയ വാഹനങ്ങള് കടന്നുപോകാന് ബുദ്ധിമുട്ടി.
കുമളി- മൂന്നാര് റോഡില്നിന്നും ബസ് സ്റ്റാന്ഡ് ഭാഗത്തുനിന്നുള്ള വെള്ളം സെന്ട്രല് ജംക്ഷനിലൂടെയുള്ള ഓടയിലൂടെ ടൗണിനു പിന്നിലൂടെ ഒഴുകുന്ന തോട്ടിലാണ് എത്തുന്നത്. ഒഴുകിയെത്തുന്ന വെള്ളം അതേ അളവില് പുറത്തേക്കു പോകാനുള്ള മാര്ഗമില്ലാത്തതാണു റോഡില് വെള്ളം നിറയുന്നതിനു കാരണം. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ വെള്ളം കയറിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: