മുക്ക് പണ്ട പണയ തട്ടിപ്പ്; ജ്വല്ലറി ഉടമ വി.വി രാജേന്ദ്രൻ,കെ.പി.വസന്തരാജ് അറസ്റ്റിൽ

തളിപ്പറമ്പ്: വിവാദമായ പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ടൗണിലെ വി.വി കുഞ്ഞിരാമൻ ജ്വല്ലറി ഉടമ തൃച്ചംബരത്തെ രാജു എന്ന വി.വി.രാജേന്ദ്രന്‍(62), തളിപ്പറമ്പിലെ കെ.പി.വസന്തരാജ്(45) എന്നിവരെയാണ് എസ്.ഐ.പി.സി. സഞ്ജയ് കുമാർ അറസ്റ്റു ചെയ്തത്. വസന്തരാജ് എഴ് ലക്ഷം രൂപയുടെയും രാജേന്ദ്രന്‍ 10,40,000 രൂപയുടെയും ഇടപാടുകളാണ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് പുറത്തായത്. ഈ കേസിലെ മുഖ്യപ്രതി ബാങ്കിലെ അപ്രൈസര്‍ തൃച്ചംബരത്തെ ടി.വി.രമേശന്‍ ആഗസ്ത് എട്ടിന് ആത്മഹത്യ ചെയ്തിരുന്നു. തളിപ്പറമ്പ് എസ് ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ 17 പേരെ ചോദ്യം ചെയ്തിരുന്നു. മുക്കുപണ്ടം നിര്‍മ്മിക്കാനും അപ്രൈസറെ സ്വാധീനിച്ച് പണയം വെക്കാനും എല്ലാ തന്ത്രങ്ങളും മെനഞ്ഞത് അറസ്റ്റിലായ രണ്ടുപേരാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: