27 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ ജോസഫിന് സ്വന്തം ഭൂമി

മകന് സര്‍ക്കാര്‍ അനുവദിച്ച മിച്ച ഭൂമിയുടെ പട്ടയം 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റു വാങ്ങി ഇരിട്ടി ഉളിക്കല്‍ സ്വദേശി ജോസഫ് പുതുശ്ശേരിയില്‍. വീട് വെക്കാനായി മൂത്ത മകന്‍ റോയിക്കാണ് സര്‍ക്കാര്‍ മിച്ചഭൂമി അനുവദിച്ചത്. 1994ല്‍ പട്ടയം കൈപ്പറ്റുന്നതിന് മുമ്പ് അദ്ദേഹം അപകടത്തില്‍ മരിച്ചു. അതോടെ അനുവദിച്ച പട്ടയം സര്‍ക്കാരിലേക്ക് തിരിച്ചെടുത്തു. കൈവശം ഭൂമി വേറെ ഇല്ലാത്തതിനാല്‍ അനുവദിച്ച 25 സെന്റ് തന്റെ പേരില്‍ പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് നിരവധി ഓഫീസുകളും അദാലത്തുകളിലും കയറിയിറങ്ങിയത്. എന്നാല്‍ അനുകൂല നടപടികളൊന്നും ഉണ്ടായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ റവന്യൂ മന്ത്രി  ഇ ചന്ദ്രശേഖരന് നേരിട്ട് നല്‍കിയ അപേക്ഷയാണ് പട്ടയം ലഭിക്കാന്‍ കാരണമായത്. കൊവിഡ് കാരണമാണ് വിതരണം നീണ്ടു പോയത്.

27 വര്‍ഷം മുമ്പ് നുച്ചിയാട് വില്ലേജിലാണ് മിച്ച ഭൂമി അനുവദിച്ചത്. പിന്നീട് അത് റദ്ദായതിനാല്‍ ഇപ്പോള്‍ പടിയൂരില്‍ 20 സെന്റ് സ്ഥലമാണ് ലഭിച്ചത്. അവിടെ ഒരു വീട് പണിത് ഇളയ മകന്റെയും കുടുംബത്തിന്റെയും കൂടെ താമസിക്കാനാണ് ജോസഫിന്റെ ആഗ്രഹം. ഇപ്പോള്‍ ഉളിക്കല്‍ പഞ്ചായത്ത് കോളനിയിലെ നാല് സെന്റ് ഭൂമിയിലുള്ള വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: