കോഴിക്കുട്ടിൽ കയറി കോഴിയെ കൊലപ്പെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി

തളിപ്പറമ്പ: കോഴിക്കുട്ടിൽ കയറി കോഴിയെ കൊലപ്പെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി .
ബക്കളം സൗത്തിലെ ഇ.കെ.നായനാർ റോഡിലെ എം.പി.നാസറിൻ്റെ വീട്ടിലെ കോഴിക്കൂടിൽ നിന്നു മാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
തിങ്കളാഴ്ച്ച രാത്രി 9 മണിയോടെയാണ് സംഭവം.
കോഴിക്കുട്ടിൽ നിന്നും ശബ്ദം കേട്ട് വീട്ടുകാർ എത്തി പരിശോധിച്ചപ്പോൾ കോഴിയെ കൊലപ്പെടുത്തി പെരുമ്പാമ്പ് കൂട്ടിൽ അകപ്പെട്ടതാണ് കണ്ടത്.
വിവരം അറിഞ്ഞു മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകർ ഷാജി ബക്കളം സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു .
തളിപ്പറമ്പ ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസറുടെ നിർദ്ദേശപ്രകാരം പെരുമ്പാമ്പിനെ ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു.
പിടികൂടിയ പെരുമ്പാമ്പിന് എട്ടടി നീളമുണ്ട്.
കഴിഞ്ഞ ബുധനാഴ്ച്ച കല്യാശേരിയിലെ കൊമ്പൻ കണ്ണൻ്റെ വീട്ടിലെ കുളിമുറിയിൽ നിന്നും ഒമ്പത് അടി നീളവും പതിനഞ്ച് കിലോ തൂക്കവുമുള്ള പെരുമ്പാമ്പിനെയും പിടികൂടിയിരുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: