ആയുധ നിയന്ത്രണ നിയമപ്രകാരം 3 പേർ അറസ്റ്റിൽ

കുടിയാന്മല. വനത്തിനുള്ളിൽ നായാട്ടിനെത്തിയ സംഘം തിരകൾ ഉപേക്ഷിച്ച് കള്ള തോക്കുമായി രക്ഷപ്പെട്ട കേസിൽ ഒളിവിൽ കഴിയുകയായിരുന്ന മൂന്നുപേർ കൂടി അറസ്റ്റിൽ . കുടിയാന്മല പൊട്ടൻ പ്ലാവ് പുറത്തൊട്ടി സ്വദേശി പി.എ.ജെയിംസ് (50), പാലത്തിങ്കൽസിജി ജോർജ് (47), ബാലൻ എന്ന പി.ബാലചന്ദ്രൻ (46) എന്നിവരെയാണ് എസ്.ഐ. വിജി ദാസനനും സംഘവും അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 4 നാണ് വനത്തിനുള്ളിലെത്തിയ നായാട്ടു സംഘത്തെ വനപാലകർ പിൻതുടർന്നത്. ഇതിനിടെ തോക്കുമായി രക്ഷപ്പെട്ട നാലംഗ സംഘത്തിൽ നിന്നും 26 ഓളം തിരകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിന്നീട് അന്വേഷണം കൂടിയാന്മല പോലീസിന് കൈമാറുകയും ചെയ്തു. ആയുധം നിയന്ത്രണ നിയമപ്രകാരം കേസെടുത്ത കുടിയാന്മല പോലീസ് പുറത്തൊട്ടിയിലെ ഷിബു എന്നയാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു ഒളിവിൽ കഴിയുകയായിരുന്ന മൂന്നുപേരും പോലീസിൽ കീഴടങ്ങിയതോടെ അറസ്റ്റു ചെയ്യുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: