വയോധിക തൂങ്ങി മരിച്ചു

തളിപ്പറമ്പ് : വയോധികയെ വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യേരി ചെറിയൂരിലെ പോത്തേര വീട്ടിൽ മാധവിയമ്മ അമ്മ (80) യെയാണ് വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ കാണാതായോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വാർദ്ധക്യ സഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. . തളിപ്പറമ്പ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: