‘പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല’; കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. 43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് കെ.പി.അനില്‍കുമാര്‍ പറഞ്ഞു. രാജിക്കത്ത് സോണിയ ഗാന്ധിക്കും കെ.സുധാകരനും കൈമാറി. ഇപ്പോള്‍ നടക്കുന്നത് ഏകാധിപത്യമാണ്. ആളുകളെ നോക്കി നീതി നടപ്പാക്കുന്നു, പിന്നില്‍ നിന്ന് കുത്തേറ്റുമരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു.   ഡിസിസി പ്രസിഡന്റ് പട്ടികയെ വിമര്‍ശിച്ചതിന് സസ്പെന്‍ഷനിലായിരുന്നു. അനില്‍കുമാറിന്‍റെ വിശദീകരണം കെ.പി.സി.സി അംഗീകരിച്ചില്ല. കടുത്ത നടപടിയിലേക്ക് കെപിസിസി കടക്കാനിരിക്കെയാണ് പാര്‍ട്ടിവിട്ടത്. 

നാലാം ക്ലാസില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് രാഷ്ട്രീയമെന്ന് അനില്‍കുമാര്‍. താന്‍ അധ്യക്ഷനായിരിക്കെ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. തുടര്‍ന്ന് അഞ്ചുവര്‍ഷം പദവിയില്ലാതെ ഇരുന്നത് ഇതിന്റെ തിക്തഫലം. വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചത് കൊയിലാണ്ടിയില്‍ സീറ്റ് തരാതിരിക്കാനുള്ള അടവായിരുന്നെന്നും അനിൽകുമാർ ആരോപിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: