കണ്ണൂർ മേലൂരിൽ ബിജെപി-സി പി എം സംഘർഷത്തിൽ പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂർ : കണ്ണൂർ തലശേരി മേലൂരിൽ ബിജെപി-സി പി എം സംഘർഷത്തിൽ പ്രവർത്തകർക്ക് വെട്ടേറ്റു.  ഒരു ബിജെപി പ്രവർത്തകനും ഒരു  സിപിഎം പ്രവർത്തകനുമാണ് വെട്ടേറ്റത്. മേലൂരിലെ ബി ജെ പി പ്രവർത്തകനായ ധനരാജ് , സിപിഎം പ്രവർത്തകനായ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെയാണ് ധനരാജിന് വെട്ടേറ്റത്. കൈമുട്ടിനും നെഞ്ചിനുമാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സി പി ഐ എമ്മാണെന്ന് ബി ജെ പി ആരോപിക്കുന്നു. .സി പി ഐ എം അനുഭാവികൾ സംഘം ചേർന്ന് വധിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമാണ് നടത്തിയതെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: