രാജീവ് ഭവന്റെ കട്ടിളവയ്പ്പ് : രാജ്യത്തിൻ്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ച് ലോകത്തോടു വിടപറയുന്ന നേതാക്കളുടെ ഓർമ്മ നിലനിർത്താൻ ശ്രമിക്കണം.: അഡ്വ. സജീവ് ജോസഫ് എം.എൽ.എ.


ശ്രീകണ്ഠപുരം: രാജ്യത്തിൻ്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയും പ്രവർത്തിച്ച് ഈ ലോകത്തോട് വിട പറയുന്ന നേതാക്കളുടെ ഓർമ്മനിലനിർത്തുന്നതിന് ജനങ്ങൾക്കു ഉപകരിക്കുന്ന വിധത്തിലുള്ള സ്മാരകങ്ങൾ നിർമ്മിക്കേണ്ടത് ആവശ്യമാണന്ന്  നിടിയേങ്ങമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആസ്ഥാനമന്ദിരമായി  നിർമ്മിക്കുന്ന രാജീവ് ഭവന്റെ കട്ടിളവയ്പ്പ് കർമ്മം നിർവ്വഹിച്ചുകൊണ്ട്  അഡ്വ.സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു.. മണ്ഡലം പ്രസിഡന്റ്.കെ.സി.ജോസഫ് അധ്യക്ഷനായ ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ, നഗരസഭ ചെയർപേഴ്സൺ ഡോ: കെ.വി.ഫിലോമിന ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എം.ഒ.മാധവൻ , കെ.പി.ഗംഗാധരൻ, പി.പി.രാഘവൻ, ജോസഫീന ടീച്ചർ, കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ, എൻ പ്രമോദ്, കെ.പി.ലിജേഷ്  സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: