ഫോൺ മോഷ്ടാവ് പിടിയിൽ


തലശ്ശേരി: നഗരസഭ ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. വയനാട് പനമരം നടവയൽ സ്വദേശി കാരിക്കുന്നിൽ ഷൈലൻ ആണ് കണ്ണൂർ പൊലീസിന്റെ പിടിയിലായത്. ഇയാളെ തലശ്ശേരി പൊലീസിന് കൈമാറി. ഈ മാസം 9നായിരുന്നു സംഭവം. ഉച്ചക്ക് 3.30 ഓടെ ഇയാൾ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് നഗരസഭ ഓഫീസ് അസിസ്റ്റന്റ് പ്രേമന്റെ അടുത്തെത്തിയിരുന്നു. ഈ സമയം സെക്രട്ടറി വിളിച്ചതിനെ തുടർന്ന് ഫോൺ മേശപ്പുറത്ത് വച്ച് അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയ സമയത്താണ് ഇയാൾ ഫോണുമായി കടന്നു കളഞ്ഞത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ വച്ച് സുഹൃത്തുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം വെളിപ്പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: