75 കോടി ഡോസ് വാക്സിന്‍ വിതരണം; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്തെ ആകെ വാക്സിനേഷൻ 75 കോടി കടന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണൽ ഡയറക്ടർ ഡോ.പൂനം ഖേത്രപാൽ സിങ് രംഗത്തെത്തിയത്.

ആദ്യത്തെ 10 കോടി ഡോസ് വാക്സിൻ നൽകാൻ 85 ദിവസമെടുത്തപ്പോൾ, ഇന്ത്യ വെറും 13 ദിവസത്തിനുള്ളിൽ വിതരണം ചെയ്ത വാക്സിൻ ഡോസ് 65 കോടിയിൽ നിന്ന് 75 കോടിയാക്കി ഉയർത്തിയിരിക്കുന്നുവെന്ന് അവർ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഏറ്റവും മികച്ച വാക്സിനേഷൻ പ്രക്രിയയിലൂടെ ചരിത്രം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: