പുനര്‍ഗേഹം; ഗൃഹപ്രവേശവും താക്കോല്‍ദാനവും 16ന്

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയങ്ങളിലെ 303 ഭവനങ്ങളുടെ താക്കോല്‍ നല്‍കലും വ്യക്തിഗത ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിച്ച 308 ഭവനങ്ങളുടെ ഗൃഹപ്രവേശനത്തിന്റെയും  സംസ്ഥാനതല ഉദ്ഘാടനം സപ്തംബര്‍ 16 വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍, തലശ്ശേരി, അഴീക്കോട്, കല്ല്യാശ്ശേരി നിയോജക മണ്ഡലങ്ങളിലായി നടക്കും.

കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലെ ഫിഷര്‍മെന്‍ ട്രെയിനിംഗ് സെന്ററില്‍ നടക്കുന്ന പരിപാടി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, കെ സുധാകരന്‍ എംപി, രാമചന്ദ്രന്‍ കടപ്പളളി എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുക്കും. പുന്നോല്‍ പളേളരി ലക്ഷ്മി അമ്മ മെമ്മോറിയല്‍ യു പി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ, കാപ്പിലെപീടിക അഴീക്കോട് എല്‍ പി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ കെ വി സുമേഷ് എംഎല്‍എ, മാടായി മത്സ്യഭവനില്‍ നടക്കുന്ന പരിപാടിയില്‍ എം വിജിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: