കൊവിഡ്: കണ്ണൂർ ജില്ലയില്‍ 135 പേര്‍ക്കു കൂടി രോഗമുക്തി

6 / 100 SEO Score


കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 135 പേര്‍ക്ക് കൂടി ഇന്നലെ (സപ്തംബര്‍ 14) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3981 ആയി.

സിഎഫ്എല്‍ടിസി പാലയാട് നിന്ന് 18 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 20 പേരും റയിന്‍ബോ ഹോട്ടല്‍ ജിം കേയറില്‍ നിന്ന് മൂന്ന് പേരുമാണ് രോഗമുക്തരായത്. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് 12 പേരും നെട്ടൂര്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് 18 പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഏഴ് പേരും രോഗമുക്തി നേടി.

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ നിന്ന് എട്ട് പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 14 പേരും, ആസ്റ്റര്‍ മിംസില്‍ നിന്ന് 17 പേരും, എകെജി ആശുപത്രിയില്‍ നിന്ന് എട്ട് പേരും, എംഐടി ഡിസിടിസിയില്‍ നിന്ന് അഞ്ച്  പേരുമാണ് രോഗമുക്തരായത്.
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിന്നും 2പേരും, കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജില്‍ നിന്നും ബീച്ച് ഹോസ്പിറ്റലില്‍ നിന്നും ആലപ്പുഴയില്‍ നിന്നും ഓരോ പേര്‍ വീതവുമാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: