സ്വർണ്ണ കള്ളക്കടത്ത് കേസ്; മന്ത്രി കെ ടി ജലീൽ രാജി വെച്ച് അന്വേഷണം നേരിടണം. എബിവിപി കണ്ണൂർ കലക്ട്രേറ്റ് മാർച്ച് നടത്തി; പോലീസ് ജലപീരങ്കി പ്രയോഗിച്ചു; നേരിയ സംഘർഷം.

2 / 100

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ കുറ്റാരോപിതനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എബിവിപി കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ച്‌ നടത്തി. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ എ അർജുനൻ മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. സ്വർണ്ണക്കടത്ത് കേസിന് തീവ്രവാദ ബന്ധമുണ്ടെന്ന സാഹചര്യം നിലനിൽകെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി ജലീലിനെ ചോദ്യം ചെയ്തത്. സംസ്ഥാന മന്ത്രിസഭയിലുള്ളവർ പോലും രാജ്യദ്രോഹപ്രവർത്തനം നടത്തുമ്പോൾ അവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. കെ ടി ജലീൽ രാജിവെച്ച് അന്വേഷണം നേരിടണം. പതിനൊന്ന് മണിയോടെ കണ്ണൂർ പഴെയ ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച മാർച്ച് കലക്ട്രേറ്റിന് മുന്നിൽ പോലീസ് തടഞ്ഞതോടെ നേരിയ സംഘർഷം ഉണ്ടായി. പോലീസ് രണ്ട് തവണ ജല പീരങ്കി ഉപയോഗിച്ചു.
എബിവിപി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ഹേമന്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു. എബിവിപി കണ്ണൂർ ജില്ലാ സെക്രട്ടറി അഭിനവ് തൂണേരി, സംസ്ഥാന സമിതി അംഗങ്ങളായ വിഷ്ണു പ്രസാദ്, ദർശൻ അമ്മൂപ്പറമ്പ്, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങളായ ആകാശ് തുളിച്ചേരി, എസ് ദർശൻ, പ്രവീൺ കുമാർ, ശ്യാമ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: