പാപ്പിനിശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ പി കുഞ്ഞിരാമൻ (85) അന്തരിച്ചു.

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ പി കുഞ്ഞിരാമൻ (85) അന്തരിച്ചു.

സി പി ഐ (എം) അവിഭക്ത മാടായി ഏറിയ കമ്മിറ്റി അംഗം, പാപ്പിനിശ്ശേരി ലോക്കൽ കമ്മറ്റി അംഗം, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് , കൈരളി വീവേർസ് സൊസൈറ്റി പ്രസിഡണ്ട്,

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,

എ കെ ടി എ സ്ഥാപക നേതാവ്

പ്രഥമ സംസ്ഥാനസിക്രട്ടറി

എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ സി പി ഐ (എം) കീച്ചേരി ബ്രാഞ്ച് മെമ്പറാണ്.

മൃതദേഹം ഇന്ന് ഉച്ചക്ക് 2 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരത്തും തുടർന്ന് മര്യാഗലത്തുള്ള മകളുടെ വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകുന്നേരം 4.30 ന് പയ്യാമ്പലത്ത്. ഭാര്യ: യശോദ. മക്കൾ: ഗീത (കപ്പോത്ത് കാവ്), മൈത്രി(മാര്യാഗലം), ഹേന(അഞ്ചാംപീടിക), സ്വപ്ന (പാനൂർ), ദീപു.

മരുമക്കൾ: വൽസരാജ്, ശ്രീധരൻ, ശ്രീജിത്ത്, ജയ, പരേതനായ കുഞ്ഞികൃഷ്ണൻ. സഹോദരങ്ങൾ: കല്യാണി, ശ്രീദേവി, എം നാരായണി, (സി പി എം പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), യശോദ, ഓമന, വൽസല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: