നിയമങ്ങളും ചട്ടങ്ങളും കാറ്റിപ്പറത്തി രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും കിയാലില്‍ നിയമനം ; കണ്ണൂര്‍ വിമാനത്താവളത്തിലെ നിയമന ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിയമങ്ങളും ചട്ടങ്ങളും കാറ്റിപ്പറത്തി രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു.നിലവിലെ എംഡി അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണത്തിനായി സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയില്ല. കോടതി നിര്‍ദ്ദേശ പ്രകാരം പരാതിക്കാരന്‍ അപേക്ഷ നല്‍കി 90 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല.അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം ആരോപണം നേടിരുന്നവര്‍ക്കെതിരെ പരാതിക്കാരന്‍ തന്നെ സര്‍ക്കാരില്‍ നിന്നും പ്രോസിക്യൂഷന്‍ അനുമതി വാങ്ങണം. പ്രോസിക്യൂഷന്‍ അനുമതി സമര്‍പ്പിക്കാനുള്ള തലശേരി കോടതിയുടെ ഉത്തരവ് ചൂണ്ടികാട്ടി മെയ് 29നാണ് പരാതിക്കാന്‍ ചീഫ് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിച്ചത്. പക്ഷെ ഇതുവരെയും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിയമങ്ങളും ചട്ടങ്ങളും കാറ്റിപ്പറത്തി രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കിയെന്നാണ് പൊതുപ്രവര്‍ത്തകനായ ബ്രിജിത്ത് കൃഷ്ണ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതി.കിയാല്‍ എംഡി തുളസിദാസ് മുന്‍ എംഡി ചന്ദ്രമൗലി, എന്നിവരുള്‍പ്പടെ ഏഴു പേര്‍ക്കെതിരെയായിരുന്നു ഹര്‍ജി. സര്‍ക്കാരിന്‍റെ കീഴുള്ള ഒരു കമ്ബനിയില്‍ നടന്ന ക്രമക്കേടാണെന്ന പരാതിക്കാരന്‍റെ വാദം പരിഗണിച്ചാണ് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കോടതി തീരുമെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: