ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 14

ഇന്ന് ദേശീയ ഹിന്ദി ദിനം.. 1949 ൽ ഇന്നേ ദിവസമാണ് രാജ്യം ഹിന്ദിയെ നമ്മുടെ ദേശിയ ഭാഷയായി അംഗീകരിച്ചത്….

ഇന്ന് കേരള ഗ്രന്ഥശാലാദിനം. 1945 സെപ്തംബർ 14 ന് ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് അഖില തിരുവിതാം കൂർ ഗ്രന്ഥശാലാ സംഘം രൂപീകരിച്ചതിന്റെ സ്മരണക്കാണ് ഈ ദിവസം ആചരിക്കുന്നത്..

1820- കൽക്കട്ട അഗ്രി ഹോട്ടി കൾച്ചറൽ ഗാർഡൻ നിലവിൽ വന്നു..

1956- കമ്പ്യൂട്ടർ IBM Ramac 350 (Random access method of accounting and controll) പുറത്തിറക്കി

1959- USSR ന്റെ Luna 2 ( Sept 12 ന് വിക്ഷേപിച്ചത് ) ചന്ദ്രനിൽ ഇറങ്ങി. ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ മനുഷ്യ നിർമിത വാഹനമായി..

1960- ഇറാൻ, ഇറാഖ്, സൗദി, കുവൈറ്റ് , വെനസ്വല എന്നി എണ്ണ ഉത്പാദക രാജ്യങ്ങൾ ചേർന്ന് Opec രൂപീകരിച്ചു..

1979- അഫ്ഗാൻ പ്രസിഡണ്ട് നൂർ മുഹമ്മദ് തർക്കി വധിക്കപ്പെട്ടു..

2000- മൈക്രോസോഫ്റ്റ window ME (millenium edition) പുറത്തിറക്കി..

2017- രാജ്യത്ത് ജപ്പാനുമായി ചേർന്ന് ബുള്ളറ്റ് ട്രെയിൻ പദ്ധതി നിർമാണോദ്ഘാടനം നടത്തി…

ജനനം

1774- വില്യം ബെൻറിക്ക് .. ബ്രിട്ടിഷ് ഇന്ത്യയിലെ ഗവർണർ ജനറൽ.. സതി നിർത്തലാക്കിയത് വഴി ചരിത്രത്തിലിടം നേടി…

1879- മാർഗരറ്റ് സാന്ദ്ഗർ.. അമേരിക്കൻ സാമൂഹ്യ പ്രവർത്തക.. ജനന നിയന്ത്രണം ( birth Controll) എന്ന ആശയം ലോകത്ത് ആദ്യമായി അവതരിപ്പിച്ചു…

1894- ഇ.വി. കൃഷ്ണപ്പിള്ള.. മലയാളത്തിലെ പ്രമുഖ ഫലിത സാഹിത്യകാരൻ. സിനിമാ താരം അടൂർ ഭാസി മകനാണ്…

1920- ലോറൻസ് ക്ലീൻ.. ഇക്കണോ മെട്രിക്സ് ഉപജ്ഞാതാവ്.. 1980 ൽ ധനതത്വശാസ്ത്രത്തിന് നോബൽ നേടി

1929- ലാറി കോളിൻസ് – അമേരിക്കൻ സാഹിത്യകാരൻ… ഡൊമിനിക്ക് ലാപ്പിയറിനോടൊപ്പം എഴുതിയ freedom at midnight എന്ന പുസ്തകം വഴി പ്രശസ്തൻ…

ചരമം

1712.. ജിയോവനി ഡൊമിനിക്കോ കാസിനി.. ഗണിത ശാസ്ത്രത്തിലെ കാസിനി ഡിവിഷൻ, ശനിയുടെ വലയം സംബന്ധിച്ച പഠനം എന്നിവ വഴി പ്രശസ്തൻ.

1852- ആർതർ വെല്ലസ്ലി – First duke of wellington., ഇംഗ്ലണ്ടിലെ മുൻ പ്രധാനമന്ത്രി (രണ്ട് തവണ ) … കേരള വർമ്മ പഴശ്ശിരാജയെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ ഇദ്ദേഹം തന്നെയാണ് നെപ്പോളിയനെ വാട്ടർ ലൂ യുദ്ധത്തിൽ പരാജയപ്പെടുത്തിയ ബ്രിട്ടിഷ് സൈന്യത്തിന്റെയും തലവൻ…

1934- പുന്നശ്ശേരി നീലകണ്ഠ ശർമ്മ .. ജാതി-മത വിവേചനത്തിനെ തിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവ്. അഗാധ സംസ്കൃത പണ്ഡിതൻ.. പട്ടാമ്പിയിലെ ഗവ സംസ്കൃത കോളേജിന്റെ ആദിമ രൂപമായ സരസ്വതോ ദ്യോതിനി 1888 ൽ സ്ഥാപിച്ചു…

1971- താരാ ശങ്കർ ബന്ദോപാദ്ധ്യയ.. ബംഗാളി സാഹിത്യകാരൻ.. ഗണ ദേവതക്ക് 1966 ൽ ജ്ഞാനപീഠം നേടി…

1974- വയലാ ഇടിക്കുള… ഒന്നും രണ്ടും കേരള നിയമസഭയിൽ റാന്നി മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് എം. എൽ.എ..

1989- ബഞ്ചമിൻ – പിയറി – പാൽ – പഞ്ചാബ് കാർഷിക ശാസത്രജ്ഞൻ.. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നും അറിയപ്പെടുന്നു..

1916 – ഹോസെ.എച്ച്. ഗാരായി… സ്പാനിഷ് നാടകകൃത്ത്… 1904ൽ സാഹിത്യ നോബൽ..

2011 – റുഡോൾഫ് മോസ് ബർ… ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ… മോസ് ബർ പ്രതിഭാസത്തിന് 1961 ൽ നോബൽ നേടി

2015- കലാമണ്ഡലം സത്യഭാമ.. നർത്തകി – കലാമണ്‌ഡലം മുൻ പ്രിൻസിപ്പൽ..

(എ ആർ ജിതേന്ദ്രൻ , പൊതുവാച്ചേരി , കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: