കർഷക സംഘം അഞ്ചരക്കണ്ടി ഏരിയാ സമ്മേളനം പ്രകടനവും പൊതുസമ്മേളനത്തോടെ ഇന്ന് സമാപിക്കും

ചാല: കർഷക സംഘം അഞ്ചരക്കണ്ടി ഏരിയാ സമ്മേളനം പ്രകടനം പൊതു സമ്മേളനം എന്നിവയോടെ ഇന്ന് സമാപിക്കും

ഇന്നലെ ചാല ഗവ.ഹയർ സെക്കന്ററിയിൽ കെ വി രവിന്ദ്രൻ ,കോട്ട്യത്ത് രവീന്ദ്രൻ നഗറിൽ ആരംഭിച്ച സമ്മേളനത്തിൽ എൻ രാഘവൻ പതാക ഉയർത്തി. കർഷക സംഘം സംസ്ഥാന കമിറ്റി അംഗം കെ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. എം വി നികേഷ് സ്വാഗതം പറഞ്ഞു. ഒ കെ വാസു മാസ്റ്റർ, എ അശോകൻ കെ ബാബുരാജ്, എന്നിവർ സംസാരിച്ചു. വി ലക്ഷ്മണൻ രക്ത സാക്ഷി പ്രമേയവും എം കെ മോഹനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു

സമ്മേളനത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങൾ തലമുണ്ടയിലും നാളികേര കർഷക കൂട്ടായ്മ ചക്കരക്കല്ലിലും സംഘടിപ്പിച്ചു,, കാർഷിക ഉൽപ്പന്ന പ്രദർശനവും വിപണനമേളയും ചാലയിൽ ഒരുക്കിയിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: