57 കുപ്പി മദ്യവുമായി മട്ടന്നൂർ കാരപേരൂർ സ്വദേശി പിടിയിൽ

മട്ടന്നൂർ :കീഴല്ലൂർ മുതൽ മട്ടന്നൂർ വരെ ഇരുചക്ര വാഹനത്തിൽ മൊബൈൽ മദ്യ വില്പന നടത്തിയിരുന്ന കാരപേരൂർ സ്വദേശി സൗപർണികയിൽ നിഖിൽ (32) ഒടുവിൽ എക്സൈസ് വലയിലായി.ഓണം സ്പെഷ്യൽ ഡ്രൈവിനോട നുബന്ധിച്ച് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യ വില്പന നടത്തവേ മട്ടന്നൂർ വായാന്തോടുവച്ച് ഇയാളെ അതി സാഹസികമായി പിടികൂടിയത്. നിരവധി അബ്കാരി കേസുകളിൽ വാഹനം അടക്കം പ്രതിയായ ഇയാൾ മദ്യ വിൽപ്പന തുടരുകയായിരുന്നു.ഇയാളുടെ വാഹനത്തിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 57 കുപ്പി 28.5 ലിറ്റർ മദ്യവും പിടികൂടി. ഒരു മാസക്കാലത്തോളം ഉള്ള നിരന്തര നിരീക്ഷണത്തിനൊടുവിലാണ് നിഖിൽ വലയിലാവുന്നത്.എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ട് ,സിവിൽ എക്സൈസ് ഓഫീസർമാരായ എം രമേശൻ ബെൻഹർ കോട്ടത്തുവളപ്പിൽ എ കെ റിജു,പി ജി അഖിൽ , ഡ്രൈവർ സി യു അമീർ എന്നിവരും ഉണ്ടായിരുന്നു പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: