കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പൂർണ വിവരങ്ങൾ

ജില്ലയില്‍ 95 പേര്‍ക്ക് കൂടി കൊവിഡ്; 58 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ 95 പേര്‍ക്ക് ഇന്ന് (ആഗസ്ത് 14) രോഗം സ്ഥിരീകരിച്ചു. 58 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ വിദേശത്ത് നിന്നും 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. 

സമ്പര്‍ക്കം
മയ്യില്‍ സ്വദേശി 49കാരന്‍, മേലെ ചൊവ്വ സ്വദേശി 69കാരന്‍, നടുവില്‍ സ്വദേശി 27കാരി, ഏഴോം സ്വദേശികളായ 36കാരന്‍, 38കാരന്‍, 34കാരന്‍, 52കാരി, പട്ടുവം സ്വദേശി 28കാരി, 34കാരന്‍, ചെങ്ങളായി സ്വദേശി 41കാരന്‍, 73കാരി, 47കാരന്‍, 39കാരി, 70കാരി, 50കാരന്‍, 77കാരന്‍, 21കാരന്‍, തളിപ്പറമ്പ സ്വദേശി 38കാരന്‍, 28കാരന്‍, 73കാരി, തൃച്ചംബരം സ്വദേശി 13കാരന്‍, കുറുമാത്തൂര്‍ സ്വദേശികളായ 43കാരി, 10 വയസ്സുകാരന്‍, 27കാരി,   
കണ്ണപുരം സ്വദേശി 67കാരി, കുഞ്ഞിമംഗലം സ്വദേശി 40കാരി, പടിയൂര്‍ സ്വദേശികളായ 27കാരന്‍, 37കാരന്‍, 29കാരി, ഒരു വയസ്സുകാരന്‍, 50കാരന്‍, കല്യാശ്ശേരി സ്വദേശി 5 വയസ്സുകാരന്‍, പാപ്പിനിശ്ശേരി സ്വദേശി 65കാരന്‍, ഇരിട്ടി സ്വദേശി 54കാരന്‍, പായം സ്വദേശി 59കാരി, 50കാരന്‍, 28കാരി, കുന്നോത്തുപറമ്പ സ്വദേശികളായ 48കാരന്‍, 19കാരന്‍, നാറാത്ത് സ്വദേശി 28കാരന്‍, പരിയാരം സ്വദേശികളായ 37കാരി, 36കാരന്‍, 46കാരി, 54കാരി, 45കാരന്‍, മുഴക്കുന്ന് സ്വദേശി 16കാരന്‍, എരമം കുറ്റൂര്‍ സ്വദേശി 57കാരന്‍, ആറളം സ്വദേശി 48കാരി, ആലക്കോട് സ്വദേശി 30കാരി, ആന്തൂര്‍ സ്വദേശി 53കാരന്‍, ആന്തൂര്‍ കടമ്പേരി സ്വദേശി 42കാരി, 
കതിരൂര്‍ സ്വദേശി 20കാരന്‍, വളപട്ടണം സ്വദേശി 64കാരന്‍, ചിറക്കല്‍ സ്വദേശികളായ 64കാരന്‍, 76കാരി, 
കണ്ണൂര്‍ സ്വദേശികളായ 71കാരന്‍, 60കാരി, 33കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ.

ആരോഗ്യപ്രവര്‍ത്തകര്‍
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ചിറക്കല്‍ സ്വദേശി 27കാരി, സ്റ്റാഫ് നഴ്‌സുമാരായ പരിയാരം സ്വദേശി 23കാരി, നടുവില്‍ സ്വദേശി 38കാരി, നഴ്‌സിംഗ് അസിസ്റ്റന്റ് 47കാരി, തലശ്ശേരി സഹകരണ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഉദയഗിരി സ്വദേശി (ഇപ്പോള്‍ താമസം നടുവില്‍) 38കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 45കാരി (കൊവിഡ് ഡ്യൂട്ടി), മട്ടന്നൂര്‍ സ്വദേശിയായ 53കാരന്‍ ഡോക്ടര്‍ എന്നീ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.  

വിദേശം
കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 25ന് ദുബൈയില്‍ നിന്ന് എഫ് സെഡ് 4717 വിമാനത്തിലെത്തിയ തില്ലങ്കേരി സ്വദേശി 35കാരന്‍, ജൂലൈ 29ന് ദുബായില്‍ നിന്ന ഐഎക്സ് 1716 വിമാനത്തിലെത്തിയ പാലത്തായി സ്വദേശി 30കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ആഗസ്ത് എട്ടിന് ദുബായില്‍ നിന്ന് എഫ് സെഡ് 4313 വിമാനത്തിലെത്തിയ പരിയാരം സ്വദേശി 34കാരന്‍, ആഗസ്ത് 11 ന് സൗദി അറേബ്യയില്‍ നിന്ന് എസ്ജി 9607 വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി ഒരു വയസുകാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

അന്തര്‍ സംസ്ഥാനം
നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആഗസ്ത് രണ്ടിന് ജമ്മുവില്‍ നിന്ന് ഡല്‍ഹി വഴി 6 2123 വിമാനത്തിലെത്തിയ പട്ടുവം സ്വദേശി 34കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ആഗസ്ത് രണ്ടിന് രാജസ്ഥാനില്‍ നിന്ന് ഡല്‍ഹി വഴി എഐ 425 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 31കാരന്‍, ആഗ്സ്ത് ഒന്നിന് ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദ് വഴി 6 7225 വിമാനത്തിലെത്തിയ കുറ്റിക്കോല്‍ സ്വദേശി 30കാരന്‍, അന്നേ ദിവസം നാഗാലാന്റില്‍ നിന്ന് 6 105 വിമാനത്തിലെത്തിയ പയ്യാവൂര്‍ സ്വദേശി 38കാരന്‍, ആഗസ്ത് 13ന് കര്‍ണാടകയില്‍ നിന്ന്് ബാംഗ്ലൂര്‍ വഴി 6 7974 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശി 21കാരന്‍, അന്നേ ദിവസം ബാംഗ്ലൂരില്‍ നിന്നെത്തിയ തൃപ്രങ്ങോട്ടൂര്‍ സ്വദേശി 32കാരന്‍, ജൂലൈ 28ന് കൊല്‍ക്കത്തയില്‍ നിന്ന് എത്തിയ പെരിങ്ങോം സ്വദേശി 28കാരന്‍, ആഗസ്ത് മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് 6 7974 വിമാനത്തിലെത്തിയ ചിറവക്ക് സ്വദേശി 24കാരി, ജൂലൈ 28ന് മംഗള എക്സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയ ആന്തൂര്‍ സ്വദേശി 39കാരന്‍, ബാംഗ്ലൂരില്‍ നിന്ന് ജൂലൈ 26ന് എത്തിയ തില്ലങ്കേരി സ്വദേശി 54കാരന്‍,  30ന് എത്തിയ ചൊക്ലി സ്വദേശികളായ 50കാരന്‍, 38കാരി, എട്ടുവയസുകാരന്‍, 18കാരന്‍, 29ന് എത്തിയ താഴെ ചൊവ്വ സ്വദേശി 22കാരന്‍, 30ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശി 39കാരന്‍, സി ആര്‍ പി എഫ്് ഉദ്യോഗസ്ഥന്‍ പട്ടുവം സ്വദേശി 36കാരന്‍, ആഗസ്ത് ഒന്നിന് എത്തിയ കുറ്റിയാട്ടൂര്‍ സ്വദേശി 22കാരന്‍, 10ന് എത്തിയ മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി കോളാരി സ്വദേശി 36കാരന്‍, ആഗസ്്ത് നാലിന് കൂര്‍ഗില്‍ നിന്ന് എത്തിയ നടുവനാട് സ്വദേശി 51കാരന്‍, മൈസൂരില്‍ നിന്ന് ജൂലൈ 25ന് എത്തിയ ചിറ്റാരിപ്പറമ്പ സ്വദേശി 23കാരന്‍, ആഗസ്ത് 10ന് എത്തിയ പരിയാരം സ്വദേശി 34കാരന്‍, ആഗ്സ്ത് 12ന് കൊല്‍ക്കത്തയില്‍ നിന്ന് എത്തിയ പയഞ്ചേരിമുക്ക് സ്വദേശി 24കാരന്‍, ആഗസ്ത് 23ന് കോയമ്പത്തൂരില്‍ നിന്ന് എത്തിയ ചാവശ്ശേരി സ്വദേശി 44കാരന്‍, ത്രിപുയില്‍ നിന്ന് എത്തിയ എരുവേശ്ശി സ്വദേശി 38കാരന്‍, ഒറീസ സ്വദേശി 27കാരന്‍ എന്നിവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.

രോഗമുക്തി 
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1927 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 75 പേരുള്‍പ്പെടെ 1461 പേര്‍ ആശുപത്രി വിട്ടു. 10 പേര്‍ കൊവിഡ് ബാധിച്ചും ആറു പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 450 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 8936 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 88 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  145 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 17 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 32 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 8 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 5 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 137 പേരും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തലശ്ശേരിയില്‍ ഒരാളും  വീടുകളില്‍ 8501 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 43290 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 42797 എണ്ണത്തിന്റെ ഫലം വന്നു. 493 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

1 thought on “കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പൂർണ വിവരങ്ങൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: