കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് 13ാം വാർഡ് പൂർണമായും അടച്ചിടും


കല്ല്യാശ്ശേരി: പഞ്ചായത്തിലെ ഒരു കുടുംബത്തിൽപെട്ട പത്തുപേർക്ക് കോവിഡ് (ഒരു മരണം അടക്കം) പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പതിമൂന്നാം വാർഡ് പൂർണമായും അടച്ചിട്ടു.
ആയതിനാൽ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവരും ഒഴികെ മറ്റാരും തന്നെ യാതൊരു കാരണവശാലും പുറത്തിറങ്ങാൻ പാടുള്ളതല്ല.
പുറത്തുനിന്നുള്ളവർ കണ്ടോൺമെന്റ് സോണിലേക്ക് പ്രവേശിക്കാൻ പാടുള്ളതുമല്ല.
ഈ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ
ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കണ്ണപുരം പൊലീസ് വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: