കണ്ണൂര്‍ ജില്ലയില്‍ പ്രളയം ബാക്കി വെച്ചത് ടണ്‍ കണക്കിന് മാലിന്യം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പ്രളയം ബാക്കി വെച്ചത് ടണ്‍ കണക്കിന് മാലിന്യം. ശുചിത്വമിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ മാലിന്യശേഖരണം ആരംഭിച്ചിട്ടുണ്ടെങ്കിലും ടണ്‍കണക്കിനു ജൈവ, അജൈവ മാലിന്യങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മഴക്കെടുതിയെ തുടര്‍ന്ന് കണ്ണൂരില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാതെ വലയുകയാണ് ജില്ല.

പ്രളയബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെട്ട നഗരസഭകളും ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിച്ച്‌ എറണാകുളം പ്ലാന്റിലേക്ക് എത്തിക്കാനാണ് പദ്ധതിയിടുന്നത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കണ്ണൂര്‍ നഗരസഭയില്‍ നിന്ന് 90 ടണ്‍ അജൈവ മാലിന്യങ്ങളാണ് ശേഖരിച്ചത്. പ്ലാസ്റ്റിക് കുപ്പികള്‍, ഗ്ലാസ്, മെറ്റല്‍, റബര്‍, പാത്രം, ലെതര്‍, മെത്ത, ഇ-മാലിന്യങ്ങള്‍ തുടങ്ങിയവയാണ് ശേറകിച്ചത്. ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരു കേന്ദ്രം എന്ന നിലയില്‍ എത്തിക്കും.

തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ക്ലീന്‍ കേരളയുടെ എറണാകുളം പ്ലാന്റിലേക്ക് അജൈവ മാലിന്യങ്ങള്‍ എത്തിക്കാനാണ് പദ്ധതി. അതേസമയം പെട്ടന്നു അഴഉകിപോകുന്ന മാലിന്യങ്ങള്‍, വീടിനു സമീപത്തു നനവില്ലാത്ത ഇടങ്ങളില്‍ കിണറില്‍ നിന്നു 3 മീറ്റര്‍ മാറി കമ്ബോസ്റ്റ് കുഴി നിര്‍മിച്ച്‌ സംസ്‌കരിക്കാും ധാണയുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: