കണ്ണൂരില്‍ പലയിടത്തും ഭൂമിക്ക് വിളളല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധാഭിപ്രായം

കണ്ണൂര്‍: കനത്തമഴ ദുരിതം വിതച്ച കണ്ണൂരിലെ പല മേഖലകളിലും ഭൂമിക്ക് വിളളലുകള്‍. വെളളപ്പൊക്കത്തിന്റെ ദുരിതത്തില്‍ നിന്ന് കരകയറി വരുകയാണ് കണ്ണൂര്‍. ഇതിനിടയിലാണ് ജില്ലയുടെ പല പ്രദേശങ്ങളിലും ഭൂമിക്ക് വിളളലുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.വെള്ളമിറങ്ങിയതോടെ ജില്ലയിലെ 30 ക്യാംപുകള്‍ കൂടി പിരിച്ചു വിട്ടു.

സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ വീട് വൃത്തിയാക്കി ക്യാംപില്‍ നിന്ന് ആളുകള്‍ മടങ്ങുന്ന ഘട്ടത്തിലാണ് പലയിടത്തായി വിള്ളലുകള്‍ കണ്ടത്. ശ്രീകണ്ഠപുരത്ത് നാലിടങ്ങളില്‍ 750 മീറ്റര്‍ നീളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഇക്കാര്യത്തെക്കുറിച്ച്‌ പഠിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ പ്രതികരണം.

ഇടയ്ക്കിടെ മഴയുണ്ടെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായി മാറിയിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങിയ പറശ്ശിനിക്കടവ് ക്ഷേത്രം സാധാരണ നിലയിലേക്ക് എത്തി. ഒരാള്‍പൊക്കം ഉയരത്തില്‍ ഇവിടെ വെള്ളം കയറിയിരുന്നു.5000 പേരാണ് നിലവില്‍ ക്യാംപുകളില്‍ കഴിയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: