പ്രളയം: നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി -മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

പ്രളയത്തില്‍ തകര്‍ന്നതും കേടുപാട് പറ്റിയതുമായ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ കണക്കെടുപ്പ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നടപടി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആഗസ്ത് 16 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശം നല്‍കി. കലക്ടറുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

    തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ബന്ധപ്പെട്ട തദ്ദേശസ്ഥാപന അസി. എഞ്ചിനീയര്‍/ഓവര്‍സിയര്‍ എന്നിവരടങ്ങിയ സംഘത്തെയാണ് കണക്കെടുപ്പിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രളയ ബാധിതരായ മുഴുവനാളുകള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പരാതിക്ക് ഇടയില്ലാതെ ഈ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത പരിശോധന ബുധനാഴ്ച തുടങ്ങി. വീട്, കെട്ടിടം എന്നിവ നശിച്ചതിനുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷ വില്ലേജ് ഓഫീസുകളിലാണ് നല്‍കേണ്ടത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം കലക്ടറേറ്റ്, താലൂക്ക് ഓഫീസ് വില്ലേജ് ഓഫീസ്, വായനശാലകളില്‍ പ്രവര്‍ത്തിക്കുന്ന പിആര്‍ഡി സഹായ കേന്ദ്രങ്ങളിലും  അക്ഷയ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാക്കും.

    കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിനായി കൃഷി ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനുള്ള ഫോറങ്ങള്‍ എല്ലാ കൃഷി ഭവനുകളിലും സൗജന്യമായി ലഭിക്കും. ഈ വര്‍ഷത്തെ നികുതി രശീതി, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ ആദ്യ പേജ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ കൃഷി ഭവനുകളില്‍ നേരിട്ട് സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: