പമ്പയില്‍ ജലനിരപ്പ് ഉയരുന്നു;അതീവ ജാഗ്രതാ നിര്‍ദേശം

മഴ തുടരുന്നതോടെ പമ്പയില്‍ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാവിലെ മുതല്‍ ഇന്നുവരെയുളള കണക്കനുസരിച്ച്‌ ഗണ്യമായ തോതിലാണ് ജലനിരപ്പ് ഉയരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നു. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരുമെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ പറ​ഞ്ഞു. നിലവില്‍ കൂടുതല്‍ ആളുകളെ ക്യാംപുകളിലേക്ക് മാറ്റേണ്ടതില്ല. പാണ്ടനാട്, ഇടനാട്, പുത്തന്‍കാവ് മേഖലയിലുള്ളവര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. മീനച്ചിലാര്‍ കരകവിഞ്ഞ് വിവിധയിടങ്ങളില്‍ വെള്ളം കയറിയിരുന്നു. അതേസമയം കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ തുടരുകയാണ്. കുട്ടനാട്ടില്‍ ഇടവിട്ടുള്ള മഴ ശക്തം. ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. ഏഴായിരത്തിലധികം വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ എണ്ണം ഇരുപതിനായിരം പിന്നിട്ടു. മടവീണ പാടങ്ങളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള നടപടികള്‍ വൈകുംതോറും വെള്ളക്കെട്ട് മാറാതെ നിലനില്‍ക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: