നടാലിലും പരിസരത്തും തെരുവുനായ്ക്കൾ; അഞ്ചുപേർക്ക് കടിയേറ്റു

നടാലിലും പരിസരങ്ങളിലുമായി അഞ്ചുപേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. നടാൽ, കിഴുന്ന, കുറ്റിക്കകംതെരു, മുനമ്പ് എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ശല്യമുള്ളത്. തൈക്കകത്ത് മൂസ, കിഴുന്നയിലെ സജേഷ്, കുറ്റിക്കകം തെരുവിലെ നിർമല, നടാലിലെ രാഘവൻ, കാഞ്ഞങ്ങാട്ട് പള്ളിക്കടുത്ത് സന്തോഷ് എന്നിവർക്കാണ് കടിയേറ്റത്.രാവിലെ ജോലിക്കുപോകുന്നവരുടെയും മറ്റും പിന്നാലെ നായ്ക്കൾ ഓടുകയും കടിക്കുകയും ചെയ്യുന്നു. കൂട്ടമായെത്തുന്ന നായ്ക്കൾ ജനങ്ങളിൽ ഭീതിപരത്തുന്നുണ്ട്.കുട്ടികളെ വീടിന് പുറത്തേക്കയക്കാൻ രക്ഷിതാക്കളും ഭയക്കുന്നു. കടിയേറ്റവർ ജില്ലാ അസ്പത്രിയിൽ ചികിത്സ തേടി.നിർമാണത്തിലിരിക്കുന്ന വീടുകളാണ് നായ്ക്കൾ താവളമാക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: