പാപ്പിനിശ്ശേരിയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വളപട്ടണം : പാപ്പിനിശ്ശേരി വേളാപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തളിപ്പറമ്പ കൂവേരി തേറണ്ടി സ്വദേശി പി.പി നാരായണൻ നമ്പ്യാർ- രമ ദമ്പതികളുടെ മകൻ കിഷോർ (28) ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ കിഷോറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച്ച രാത്രി 10:30 ഓടെ ആയിരുന്നു അപകടം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: