സർവേ ഇൻവെസ്റ്റിഗേറ്റർമാർക്ക് പരിശീലനം നൽകി

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സർവേ ഇൻവെസ്റ്റിഗേറ്റർമാർക്കായി സംഘടിപ്പിച്ച ഇ എ ആർ എ എസ് ജില്ലാതല വാർഷിക പരിശീലനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് കാർഷിക സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുന്നതിനുള്ള പരിശീലനം നൽകിയത്. കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ, കീപ്ലോട്ട് തെരഞ്ഞെടുക്കൽ, ക്ലസ്റ്റർ രൂപീകരണം, ഏരിയ എന്യൂമറേഷൻ, വിള പരീക്ഷണം, വിളപ്രവചന റിപ്പോർട്ട്, പിഎംഎഫ്ബിവൈ വിള പരീക്ഷണം എന്നീ വിഷയങ്ങളിലാണ് ക്ലാസ് നൽകിയത്. തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് പരിധിയിലെ ഫീൽഡ് ജീവനക്കാർ പങ്കെടുത്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പദ്ധതി ആസൂത്രണത്തിനാവശ്യമായ അടിസ്ഥാന സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്ന നോഡൽ ഏജൻസിയാണ് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ്.
കണ്ണൂർ ഗ്രീൻ പാർക്ക് റസിഡൻസിയിൽ നടന്ന പരിപാടിയിൽ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ വി പ്രേമരാജൻ അധ്യക്ഷനായി. അഡീഷണൽ ജില്ലാ ഓഫീസർ ജോർജ് ജേക്കബ്, ജോയിന്റ് ഡയറക്ടർ ജി എസ് രജത്ത്, പ്രിൻസിപ്പൽ കൃഷി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ കെ അജിമോൾ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ടി രമ്യ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി വി അബ്ദുൾ റാജിബ്, ജില്ലാ പ്ലാനിംഗ് ഓഫീസ് റിസർച്ച് ഓഫീസർ സുധീഷ് കുമാർ, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരായ വി സുകുമാരൻ, ടി മണി, പി ശ്രീജ, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് റിസർച്ച് ഓഫീസർ കെ രമ്യ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: