ലഹരിമരുന്ന് വിതരണത്തിനെത്തിക്കുന്ന രണ്ടു പേർ പിടിയിൽ.

കാഞ്ഞങ്ങാട്: ജില്ലയിലേക്ക് മയക്ക് മരുന്ന് എത്തിക്കുന്ന ശൃംഖലയിലെ മുഖ്യകണ്ണിയും കൂട്ടാളിയും അറസ്റ്റിൽ. മുഖ്യ പ്രതിദക്ഷിണ കന്നട കുടക് സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ ലോഡ്ജിൽ താമസക്കാരനുമായ മുസ്തഫ (30), കൂട്ടാളി കാഞ്ഞങ്ങാട് സൗത്ത് നിലാങ്കരയിലെ അഹമ്മദ് ഷഹബാസ് (24) എന്നിവരെയാണ് ഡിവൈഎസ്പി ഡോ. വി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട് ആറങ്ങാടിയിലെ ഷാഫി, ആഷിക്, ആദിൽ എന്നിവരെ ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടയിലാണ് പ്രതികൾക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്നത് കുടക് സ്വദേശിയാണെന്ന വിവരം ലഭിച്ചത്.പോലീസ്
മഹാരാഷ്ട്രയിലും കർണാടകയിലും അന്വേഷിച്ച് വരുന്നതിനിടെയാണ് കർണാടകയിലെ മടിക്കേരിയിൽ നിന്നു പ്രതിയെ പിടികൂടിയത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ അബൂബക്കർ കല്ലായി, ജിനേഷ്, നികേഷ്, നീലേശ്വരം ഇൻസ്പെക്ടർ ശ്രീഹരി, എസ്ഐ ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് മുസ്തഫയെ പിടികൂടിയത്. അഹമ്മദ് ഷഹബാസിനെ കാഞ്ഞങ്ങാട് പടന്നക്കാട് നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: