കണ്ണൂർ റെയിൽവെ ക്വാർട്ടേഴ്സ് കാട് മൂടി കിടക്കുന്നു.

കണ്ണൂർ റെയിൽവെ ക്വാർട്ടേഴ്സ് കാട് മൂടി കിടക്കുന്നു. കണ്ണൂർ റെയിൽവേ ജീവനക്കാർക്ക് വേണ്ടി വര്‍ഷങ്ങൾക്ക് മുന്നേ പ്രവൃത്തി തുടങ്ങിയ ക്വാട്ടേഴ്സണിത്. പ്രവൃത്തി പൂർത്തിയായെങ്കിലും ഇതു വരെ ജീവനക്കാർക്ക് കൈമാറിയിട്ടില്ല. നിലവിൽ ജീവനക്കാർ താമസിക്കുന്ന ക്വാട്ടേഴ്സ് ചോർന്നൊലിക്കുന്നതും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായതുമാണ്. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ് ഇവിടം.
വർഷങ്ങൾക്ക് മുന്നേ തറക്കല്ലിട്ട ക്വാട്ടേഴ്സ് പി കെ ശ്രീമതി എംപിയായ സമയത്ത് നടത്തിയ ഇടപെടലിനെ തുടർന്നാണ് നിർമാണം ആരംഭിച്ചത്. രണ്ട് കോടി അഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ചാണ് കെട്ടിടം പണിതത്. പണി പൂർത്തിയാക്കി 3 വർഷത്തോളമായെങ്കിലും വൈദ്യുതീകരണം പൂർത്തിയായിട്ടില്ല.
ക്വാട്ടേഴ്സ് ഉടൻ ജീവനക്കാർക്ക് തുറന്ന് കൊടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ക്വാർട്ടേഴ്സ് സമൂഹ വിരുദ്ധർ കയ്യടക്കിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഇവിടം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിപണനവും ഉപയോഗവും നടക്കുന്നുണ്ടെന്നാണ് വിവരം. കണ്ണൂർ നഗരത്തിലെ സമൂഹവിരുദ്ധരുടെ താവളമായി ഈ പ്രദേശം മാറുമെന്ന നിലയാണുള്ളത്.
ഈ പ്രശ്നങ്ങൾ പരിഹരിച്ച് ക്വാർട്ടേഴ്സ് ജീവനക്കാർക്ക് താമസിക്കാൻ അനുവദിക്കണം. സമൂഹ വിരുദ്ധ ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു. ജയരാജന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.