പനി ബാധിച്ച് അഞ്ചുവയസ്സുകാരി മരിച്ചു

കാഞ്ഞങ്ങാട്: അഞ്ചുവയസ്സുകാരി പനിബാധിച്ച്‌ മരിച്ചു. പാലക്കുന്ന് സ്വദേശിയും കാഞ്ഞങ്ങാട് കുശാൽനഗർ എ.ആർ.ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ ഗഫൂറിന്റെയും ആയിഷയുടെയും മകൾ ഫിദ ഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പനിബാധിച്ച കുട്ടിയെ ചൊവ്വാഴ്ച കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക്‌ മാറ്റി. അവിടെ​െവച്ചാണ് മരിച്ചത്. ഹൊസ്ദുർഗ് കടപ്പുറം ഗവ. ഫിഷറീഷ് എൽ.പി. സ്കൂൾ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: ഷിബാ ഷെറിൻ, ഇസാ ഖദീജ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: