വിദ്യാമിത്രം ഓണ്‍ലൈന്‍ പഠനസഹായ പദ്ധതി ഉദ്ഘാടനം നാളെ

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ  ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോര്‍പറേഷന്‍ നടപ്പാക്കുന്ന വിദ്യാമിത്രം പദ്ധതിയുടെ ഭാഗമായുള്ള മൊബൈല്‍ ഫോണുകളുടെ കൈമാറ്റം നാളെ (ജൂലൈ 15) ഉച്ചക്ക് 2.30 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും.  മേയര്‍ അഡ്വ ടി ഒ മോഹനന്‍ അധ്യക്ഷത വഹിക്കും. എംഎല്‍ എ രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയാവും. ബഹുജനങ്ങളുടെയും സാമൂഹിക സംഘടനകളും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും ജീവനക്കാരും സന്നദ്ധ സംഘടനകളും ഒത്തൊരുമിച്ചതിന്റെ ഫലമായി 150 ലേറെ സ്മാര്‍ട്ട് ഫോണുകളാണ് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: