മുഖ്യമന്ത്രിയുടേത് തെരുവ് ഭാഷ; കെ.സുധാകരൻ

തിരുവനന്തപുരം: വ്യാപാരികളോട് മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെ നാവിൽ നിന്നും വരേണ്ട വാക്കുകളല്ലത്. ആത്മഹത്യാ മുനമ്പിൽ നിൽക്കുന്ന വ്യാപാരികളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കെ.പി.സി.സി. പ്രസിഡണ്ട് സുധാകരൻ ഇന്ന് കാലത്ത് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

വ്യാപാരികൾ നേരിടുന്ന പ്രശനങ്ങളും , ആശങ്കകളും , അവർ അനുഭവിച്ച് കൊണ്ടിരിക്കുന്ന വിഷമതകൾ മനസ്സിലാക്കാത്ത മുഖ്യമന്ത്രിയും , സഹമന്ത്രിമാരും , പുനരാലോചന നടത്തണമെന്നും, വ്യാപാരികളെ ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്ന നിലപാട് മാറ്റണമെന്നും, കച്ചവടക്കാരുടേത് ജീവിക്കാനുള്ള സമരമാണെന്നും, അവരുടെ പ്രശനങ്ങൾ ഗൗരവത്തിലെടുക്കണമെന്നും, ഭയപ്പെടുത്തി സംസാരിക്കാതെ മയത്തിൽ സംസാരിക്കണമെന്നും കെ.സുധാകരൻ ക്കുട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ “അവരുടെ വികാരം മനസ്സിലാക്കാൻ കഴിയും, എനിക്കാ കാര്യത്തിൽ ഒന്നേ പറയാനുള്ളു , വ്യാപാരികൾ അത് മനസ്സിലാക്കി കളിച്ചാൽ മതിയെന്ന “പരാമർശം സോഷ്യൽ മീഡിയ അടക്കം കേരളം മൊത്തം ചർച്ചാ വിഷയമായിരുന്നു. ഈ അടിസ്ഥാനത്തിലാണ് ഇന്ന് , കെ.പി , സി. സി. പ്രസിഡന്റ് മറുപടിയുമായി രംഗത്ത് വന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: