എടക്കാനം മുത്തപ്പൻകരി ഭീരൻകുന്നിൽ വ്യാജ ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

8 / 100

ഇരിട്ടി : ഇരിട്ടി എക്സൈസ് സംഘം എടക്കാനം മുത്തപ്പൻകരി ഭീരൻകുന്നിൽ നടത്തിയ പരിശോധനയിൽ വൻ വ്യാജ ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തി . ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ആനന്ദകൃഷ്ണനും സംഘവും നദ്‌ഫത്തിയ പരിശോധനയിലാണ് ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത് . ഇവിടെ നിന്നും പന്ത്രണ്ട് ബാരലുകളിലായി സൂക്ഷിച്ച 420 ലിറ്റർ വാഷ് സംഘം പിടികൂടി നശിപ്പിച്ചു.

പ്രിവൻ്റീവ് ഓഫീസർ ടി.കെ. വിനോദൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. കെ. അനിൽകുമാർ, ബെൻഹർ കോട്ടത്തു വളപ്പിൽ എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു. ബാറുകളും മറ്റും തുറന്നിട്ടും വ്യാജമദ്യലോബി സജീവമാണ് എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതായും എക്സൈസ് അധികൃതർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: