കണ്ടയ്‌മെന്റ് സോണിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കൂത്തുപറമ്പ് പോലീസ്

8 / 100

കണ്ടയ്ന്മെന്റ് സോണായതിനെ തുടർന്ന് പാലത്തുംകര മുതൽ

മൂര്യാട് വരെയുള്ള പ്രദേശങ്ങൾ പോലീസ് അടച്ചു. ഉൾറോഡുകളും അടച്ചിട്ടു. കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നതിനും അനുമതിയില്ല. പുറത്തു നിന്നും അകത്തേക്കോ അകത്തു നിന്നും പുറത്തേക്കോ പോകുവാനും അനുമതിയില്ലെന്ന് പോലീസ് പറഞ്ഞു. ഫയർ ഫോഴ്‌സ് തിങ്കളാഴ്ച കോവിഡ് സ്‌ഥിരീകരിച്ച ആമ്പിലാട് സ്വദേശിയായ ഫയർ ഫോഴ്‌സ് ജീവനക്കാരന്റെ വീടിന് ചുറ്റുമുള്ള മൂന്നു റോഡുകളും പോലീസ് ബാരിക്കേഡ് വെച്ചു അടച്ചു. ഇവരുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളോടും കൊറന്റായറിലേക്ക് പോകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണം ലംഘിക്കുന്നവർക്ക് പിഴ അടക്കമുളള നടപടികൾ സ്വീകരിക്കുമെന്നും കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ, എസ്‌.ഐ പി.ബിജു പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: