കണ്ണൂരിൽ ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 12 പേർക്ക്

കണ്ണൂർ : കണ്ണൂരിൽ ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 12 പേർക്ക്. ആലക്കോട്( തേർത്തല്ലി), വേങ്ങാട്,തലശ്ശേരി നഗരസഭ, കണ്ണപുരം, കോട്ടയം-മലബാർ, കോടിയേരി, കരിവെള്ളൂർ, അഞ്ചരക്കണ്ടി എന്നിവിടങ്ങളിലും ചെമ്പിലോട് രണ്ടുപേർക്കുമാണ് കോവിഡ്സ്ഥിരീകരിച്ചത്. 2 സി ഐ എസ് എഫ് ഉദ്യോഗസ്ഥർക്കും രോഗബാധ ഉണ്ടായി.

ആലക്കോട് ചേർത്തലയിൽ 54 വയസ്സുകാരനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇയാൾ ഈ മാസം പത്താം തീയതി കുവൈറ്റിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴിയാണ്‌ നാട്ടിൽ തിരിച്ചെത്തിയത്. വേങ്ങാട് 44 വയസ്സുകാരൻ രോഗബാധിതനായി. ഇയാൾ ഈ മാസം പതിനൊന്നാം തീയതി സൗദി അറേബ്യയിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. തലശ്ശേരിയിൽ 50 വയസ്സു കാരനാണു രോഗബാധ ഉണ്ടായത്. ഇയാൾ കഴിഞ്ഞ മാസം 29നാണ് അബുദാബിയിൽ നിന്നും നാട്ടിലെത്തിയത്.

കണ്ണപുരത്ത് 25 വയസ്സുള്ള സ്ത്രീക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചാം തീയതി മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രസിലാണ് ഇവർ നാട്ടിലെത്തിയത്. കോട്ടയം-മലബാറിൽ 27 വയസ്സുകാരിക്കാണ് രോഗബാധ ഉണ്ടായത്.കഴിഞ്ഞ മാസം മുപ്പതാം തീയതി ബാംഗ്ലൂരിൽനിന്നാണ് ഇവർ കണ്ണൂരിലെത്തിയത്. കൊടിയേരിയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ 34 വയസുള്ള പുരുഷനാണ് രോഗബാധ ഉണ്ടായത്. ഇദ്ദേഹത്തിന് സമ്പർക്കത്തിലൂടെ ആണ് രോഗബാധ ഉണ്ടായത്.

കരിവെള്ളൂരിൽ മംഗലാപുരത്തു നിന്നും തിരിച്ചെത്തിയ 50 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത്. ഈ മാസം പതിനൊന്നാം തീയതി ആണ് ഇയാൾ നാട്ടിലെത്തിയത്. അഞ്ചരക്കണ്ടിയിൽ ബാംഗ്ലൂരിൽ നിന്ന് തിരിച്ചെത്തിയ 38 വയസുകാരനാണ് രോഗബാധ ഉണ്ടായത്. കഴിഞ്ഞ മാസം മുപ്പതിനാണ് ഇയാൾ നാട്ടിലെത്തിയത്.ചെമ്പിലോട് രണ്ട്പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ബാംഗ്ലൂരിൽ നിന്ന് തിരിച്ചെത്തിയ 19 വയസ്സുള്ള രണ്ട് പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവർ ഈ മാസം പതിനൊന്നാം തീയതിയാണ് ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയത്. തമിഴ്നാട്ടിൽ നിന്നും തിരിച്ചെത്തിയ 51ഉം 50ഉം വയസുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് രോഗബാധ ഉണ്ടായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: