അജ്ഞാതൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ധനകാര്യ സ്ഥാപന ഉടമ മരിച്ചു

കോഴിക്കോട്: ഇൗങ്ങാപ്പുഴയിൽ അജ്ഞാതൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന്

ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു.

പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിൽ ബസ്സ്റ്റോപ്പിനു സമീപം സുബൈദ കോംപ്ലക്സ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ഫിനാൻസ് ഉടമ കുപ്പായക്കോട് സ്വദേശി സജി കുരുവിളയാണ് (53) മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. സ്ഥാപനത്തിലെത്തിയ അജ്ഞാതൻ സജിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശരീരത്തിൽ തീപടർന്ന സജി സ്ഥാപനത്തിൽനിന്ന് പുറത്തിറങ്ങി താഴേക്കുചാടി. കാബിനിനുള്ളിൽ ഇരുന്ന സജിയുടെ ദേഹത്ത് മുളകുപൊടി വിതറിയശേഷം പുറത്തുനിന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. സംഭവശേഷം ചുവന്ന ഷർട്ടിട്ട ഒരാൾ കെട്ടിടത്തിന് പിന്നിലൂടെ ഒാടിമറഞ്ഞതായി പരിസരവാസികൾ പറഞ്ഞു

റോഡിൽ കെട്ടിനിന്ന മഴവെള്ളത്തിലേക്ക് വീണപ്പോൾ നാട്ടുകാരെത്തി തീ അണക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: