മലയാളി യുവാവിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് തമിഴ്നാട് സ്വദേശിയുടേത്

കൽപ്പറ്റ:അബുദാബിയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹത്തിന് പകരം

നാട്ടിലെത്തിയത് തമിഴ്നാട് സ്വദേശിയുടേത്. അബുദാബിയിൽ നിന്ന് വ്യാഴാഴ്ച രാത്രി എയർ ഇന്ത്യാ വിമാനത്തിൽ എത്തിയ വയനാട് അമ്പലവയൽ നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിന്റെ (29) മൃതദേഹമാണ് മാറിപ്പോയത്.

നിഥിന്റെ മൃതദേഹമാണെന്ന് കരുതി ചെന്നൈ സ്വദേശിയുടെ മൃതദേഹം രാവിലെ എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് വയനാട്ടിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. പെട്ടി തുറക്കുന്നതിന് മുൻപു തന്നെ മൃതദേഹം മാറിയെന്ന് മനസിലായി. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. ബത്തേരി ആശുപത്രി മോർച്ചറിയിലുള്ള ചെന്നൈ സ്വദേശിയുടെ മൃതദേഹം ചെന്നൈയിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളതായാണ് വിവരം.

തുടർന്ന് ബന്ധുക്കൾ അബുദാബിയില്‍ ബന്ധപ്പെട്ടപ്പോൾ നിഥിന്റെ മൃതദേഹം അവിടെ തന്നെയുള്ളതായും പകരം അബുദാബിയിൽ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം കയറ്റി അയച്ചതായും കണ്ടത്തി. ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസർ നിഥിനെ കഴിഞ്ഞ ദിവസം മുമ്പ്‌ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അതോടൊപ്പം വെളളിയാഴ്ച രാത്രി തന്നെ നിഥിന്റെ മൃതദേഹം ചെന്നൈയിലെത്തിക്കാനുള്ള നടപടികളും സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ന‌‌‌ടന്നുവരുന്നു. ചെന്നൈയിൽ നിന്നായിരിക്കും മൃതദേഹം വയനാട്ടിലെത്തിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: