നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം

റൺവേയിൽനിന്ന് തെന്നിമാറി. ഖത്തർ എയർവേയ്സിന്റെ വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രതമൂലം വൻ അപകടം ഒഴിവായി. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനം ലാൻഡിംഗിനിടെയാണ് തെന്നിമാറിയത്. കനത്ത മഴയെത്തുടർന്നാണ് വിമാനം തെന്നിമാറിയതെന്നാണ് സൂചന. വിമാനം തെന്നിമാറിയതിനെത്തുടർന്ന് റൺവേയ്ക്ക് സമീപമുള്ള നിരവധി ലൈറ്റുകൾ തകർന്നു.ഇതേത്തുടർന്ന്3.30 ന് മടങ്ങേണ്ട വിമാനത്തിലെ യാത്രക്കാരെ 10.50ന് പുറപ്പെടുന്ന വിമാനത്തിൽഅയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത കാലത്ത് നിരവധി തവണ ഇത്തരം സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇവിടെ വിമാനം റൺവേയിൽനിന്ന് തെന്നിമാറുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: