പൈസായി മുപ്പേരിറോഡ് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ
ഇരിക്കൂർ: ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ പെട്ട പൈസായി മുപ്പേരിറോഡാണിത്. കേവലം മൂന്ന്
മാസങ്ങൾക്ക് മുമ്പാണ് ടാറിംഗ് പ്രവൃത്തി കഴിഞ്ഞത്.റോഡ് ഇപ്പോൾ മുഴുവനായി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.ഇതിന് കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് ആണ്. കരാറുകാരൻ പണി നടത്തുമ്പോൾ ഉദ്യോഗസ്ഥർ പണി സൈറ്റിൽ പേരിന് മാത്രം വന്ന് പോകുന്ന പതിവാണ് ഉണ്ടാകാറ്. പണിയിൽ ക്രമക്കേട് നടന്നാലും ഉദ്യോഗന്ഥരുടെ ഇത്തരത്തിലുള്ള സമീപനം മൂലം അറിയാൻ വേണ്ടി സാധിക്കില്ല. അത് കൊണ്ട് എസ്റ്റിമേറ്റിലുള്ള ഒരുവർക്കും തന്നെ ശരിയായ രീതിയിൽ നടക്കാറില്ല. ഉദ്യോഗസ്ഥരുടേയും കരാറുകാരുടെയും ഇത്തരത്തിലുള്ള പ്രവർത്തി കാരണം പഴി കേൾക്കുന്നത് ബന്ധപ്പെട്ട ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരുമാണ്.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ഗവൺമെന്റിന്റെ പണം വെറുതെ നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്. ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നത് വരെ എല്ലാവരും ഒറ്റകെട്ടായി പൊരുതണം. അഴിമതി തുടച്ച് മാറ്റണം. പൊരുതുക. പോരാടുക നമ്മുടെ നാടിനായ് നന്മക്കായ്.