നിടുംപൊയിൽ വൈദ്യുതി തൂൺ കാറിനുമുകളിൽ വീണ് ഒരാൾക്ക് പരിക്ക്

പേരാവൂർ : നെടുംപൊയിൽ വാരപ്പീടികയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ

വൈദ്യുതി തൂൺ പൊട്ടി വീണ് അപകടം. പരിക്കേറ്റ അണുങ്ങോട് സ്വദേശി സിബിയെ തലശ്ശേരിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അടിവശം ദ്രവിച്ച വൻ മരം പൊട്ടി വൈദ്യുത ലൈനിൽ വീഴുകയും, ഇതിന്റെ ആഘാതത്തിൽ മീറ്ററുകൾക്കപ്പുറം ഉള്ള വൈദ്യുത തൂൺ കാറിനു മുകളിൽ പൊട്ടി വീഴുകയുമായിരുന്നു. അഗ്നിശമന സേന പ്രവർത്തകരും കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും ചേർന്ന് മരവും റോഡിലേക്ക് വീണ പോസ്റ്റുകളും നീക്കി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വാരപ്പീടികയ്ക്ക് സമീപം കുറ്റൻ മരം വീണ് വൈദ്യുതി തൂണുകളടക്കം നശിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: