പന്ന്യന്നൂർ ഗവ-ഐടിഐ ജൂലൈ 29 ന് പ്രവർത്തനമാരംഭിക്കും

പാനൂർ: പന്ന്യന്നൂർ പഞ്ചായത്തിൽ പുതുതായി അനുവദിച്ച തലശ്ശേരി

ഗവ:ഐടിഐ 29ന് പ്രവർത്തനമാരംഭിക്കും. തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഡ്വ: എഎൻ ഷംസീർ എംഎൽഎ അധ്യക്ഷനാവും. ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടം, വനിത വ്യവസായ കേന്ദ്രം, അങ്കണവാടി കെട്ടിടം എന്നിവിടങ്ങളിലായിരിക്കും ആദ്യ ബാച്ച് തുടങ്ങുക.പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോൺഫ്രൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ അധ്യക്ഷയായി.ഐടിഐ പ്രിൻസിപ്പൽ മനോജ്, കെഇ മോഹനൻ എന്നിവർ സംസാരിച്ചു. എ ശൈലജ ചെയർമാനായും ഇ വിജയൻ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: