ഇരിട്ടി എം ജി കോളേജിന് സമീപത്തെ കടയിൽ നിന്നും 12 കിലോഗ്രാം പാൻമസാലകൾ പിടികൂടി

ഇരിട്ടി: ഇരിട്ടി എം ജി കോളേജിനടുത്ത കടയിൽ നിന്നും 12 കിലോഗ്രാം നിരോധിത പാൻമസാലകൾ ഇരിട്ടി എക്സൈസ് സംഘം പിടികൂടി. സി എം ബേക്കറി എന്ന സ്ഥാപനത്തിൽ നിന്നുമാണ് കോളേജിലെയും, ഐ ടി ഐ വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടു കൊണ്ടുവന്ന പാൻ മസാലകൾ പിടികൂടിയത്. കടയുടമ കീഴൂർകുന്നിലെ പി പി ഹൌസിൽ അബ്ദുൽ സലാം (48 ) നെതിരെ കേസ്സെടുത്തു. ഇരിട്ടി എക്സൈസ് അസി: സബ്ബ് ഇൻസ്പെക്ടർ പി .ദിനേശൻ, പ്രിവന്റീവ് ഓഫീസർ ടി .കെ. വിനോദൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.കെ. സജേഷ്, കെ.എൻ. രവി, ഡ്രൈവർ അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പാൻമസാല ശേഖരം പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: